Connect with us

Kerala

സരിതാ നായര്‍ രാഷ്ട്രീയത്തിലേക്ക്

Published

|

Last Updated

നാഗര്‍കോവില്‍: സോളര്‍ കേസ് പ്രതി സരിതാ നായര്‍ രാഷ്ട്രീയത്തിലേക്ക്. ടിടിവി ദിനകരന്റെ “അമ്മ മക്കള്‍ മുന്നേറ്റ കഴക”ത്തില്‍ ചേരാന്‍ സരിത തത്പര്യമറിയിച്ചു. പാര്‍ട്ടി കന്യാകുമാരി ജില്ലാ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കെടി പച്ചമാലും സരിതാ നായരും വെള്ളിയാഴ്ച രഹസ്യ ചര്‍ച്ച നടത്തി. ഇരുവരും ചര്‍ച്ച നടത്തിയ വാര്‍ത്തയും പാര്‍ട്ടിയിലെ ചില പ്രാദേശിക നേതാക്കള്‍ക്കൊപ്പം ഇരുവരും നല്‍ക്കുന്ന ഫോട്ടോയും ശനിയാഴ്ച തമിഴ് സായാഹ്ന പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ദിനകരന്റെ പാര്‍ട്ടിയില്‍ ചേരാനുള്ള താത്പര്യം സരിത പച്ചമാലുവിനെ അറിയിച്ചു. വിവരം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അന്തിമ തീരുമാനം അവിടെ നിന്നാണുണ്ടാകുകയെന്നും പച്ചമാലു വ്യക്തമാക്കി. സോളര്‍ കേസില്‍ ജാമ്യം ലഭിച്ചതിനു ശേഷം സരിത പ്രവര്‍ത്തനമേഖല തമിഴ്‌നാട്ടിലേക്കു മാറ്റിയിരുന്നു.