International
ട്രംപിന്റെ ആദ്യ 500 ദിവസ ഭരണം ഗംഭീര വിജയം: വൈറ്റ് ഹൈസ്
വാഷിംഗ്ടണ്‍: വിദേശ രാജ്യങ്ങളിലെ നിരവധി നേതാക്കളുമായി അമേരിക്കന്‍ പ്രസിഡന്റ് ബന്ധം ശക്തമാക്കിയതായി വൈറ്റ് ഹൗസ് അവകാശവാദം. അദ്ദേഹത്തിന്റെ ഭരണത്തിന്റെ ആദ്യ 500 ദിവസങ്ങള്‍ അസാമാന്യമായ വിജയമായിരുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ് പറഞ്ഞു.
അമേരിക്കയുടെ നേതൃത്വവും സുരക്ഷിതത്വവും വളര്‍ച്ചയും ഡൊണാള്‍ഡ് ട്രംപ് ശക്തിപ്പെടുത്തി. അതുപോലെ വിദേശ രാജ്യങ്ങളിലെ നേതാക്കളുമായുള്ള ബന്ധവും അദ്ദേഹം മെച്ചപ്പെടുത്തി. അടുത്തയാഴ്ച ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായി ട്രംപ് നടത്താനിരിക്കുന്ന ചര്‍ച്ച യഥാര്‍ഥ വഴികളിലൂടെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും സാന്‍ഡേഴ്സ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെ അറിയിച്ചു.
---- facebook comment plugin here -----