Connect with us

National

ഛത്തിസ്ഗഢില്‍ കുഴിബോംബ് സ്‌ഫോടനം; ആറ് പോലീസുകാര്‍ മരിച്ചു

Published

|

Last Updated

റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുംഴിബോംബ് സ്‌ഫോടനത്തില്‍ ആറ് പോലീസുകാര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഛത്തീസ്ഗഢിലെ ദന്തേവാഡ ജില്ലയിലാണ് സംഭവം. മരിച്ചവരില്‍ അഞ്ച് പേര്‍ സായുധ സേനാംഗങ്ങളും ഒരാള്‍ ജില്ലാ പോലീസ് അംഗവുമാണ്. കിരന്‍ദുലിലേക്ക് പോകുകയായിരുന്നു സായുധസേനാംഗങ്ങള്‍ ഉള്‍പ്പെട്ട സംയുക്ത സംഘം. മാവോയിസ്റ്റ് കേന്ദ്രത്തില്‍ റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് സംഘം പുറപ്പെട്ടതെന്ന് ബസ്തര്‍ മേഖല പോലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പറഞ്ഞു.

ചോല്‍നാര്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബാണ് പോലീസ് വാഹനം കടന്നുപോകുന്നതിനിടെ പൊട്ടിത്തെറിച്ചത്. ശക്തമായ സ്‌ഫോടനത്തില്‍ ജീപ്പ് പല ഭാഗങ്ങളായി പത്ത് അടിയിലധികം ദൂരേക്ക് തെറിച്ചു. പോലീസ് വാഹനത്തിലുണ്ടായിരുന്ന രണ്ട് എ കെ 47, രണ്ട് എസ് എല്‍ ആര്‍ റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ കൈക്കലാക്കി.

ആക്രമണത്തെ തുടര്‍ന്ന് മേഖലയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി രമണ്‍ സിംഗ് ബി ജെ പി വികാസ് യാത്രയില്‍ പങ്കുചേരാന്‍ രണ്ട് ദിവസത്തിന് ശേഷം ഇവിടെയെത്താനിരുന്നതാണ്. അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കി.

Latest