Connect with us

Gulf

അബുദാബിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരുക്കേറ്റു

Published

|

Last Updated


അബുദാബിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടം

അബുദാബി: അബുദാബിയില്‍ രണ്ട് ബസ് കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരിക്കേറ്റു. അബുദാബി എയര്‍പോര്‍ട്ട് റോഡില്‍ പെപ്‌സി കോള സിഗ്‌നലില്‍ വെച്ചാണ് അപകടമുണ്ടായത്. ചുവന്ന ലൈറ്റ് മറികടന്നതാണ് അപകടത്തിന് കാരണം. ഞായറാഴ്ച വൈകിട്ട് 4.30 ഓടെയാണ് അപകടമെന്ന് അബുദാബി പോലീസ് ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖൈലി പറഞ്ഞു. അബുദാബി പോലീസും ആംബുലന്‍സുകളും അടിയന്തിരമായി സംഭവസ്ഥലത്ത് എത്തിയാണ് അപകടത്തിലായവരെ ആശപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ മെഡിക്കല്‍ സിറ്റിയിലും, മഫ്റഖ് ആശപത്രിയിലും പ്രവേശിപ്പിച്ചതായി അബുദാബി പോലീസ് അറിയിച്ചു. ഡ്രൈവര്‍ അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് കഴിഞ്ഞ ദിവസം രണ്ട് അറബ് വംശജര്‍ അപകടത്തിലാകാന്‍ കാരണമെന്ന് അബുദാബി പോലീസ് ട്രാഫിക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ സല അല്‍ ഹുമൈരി അറിയിച്ചു. എന്നാല്‍, കുട്ടികളുടെ സുരക്ഷ പരിഗണിക്കാതെ അശ്രദ്ധയോടും അലംഭാവത്തോടും വാഹനം ഓടിക്കുന്നതിനിടെ സംഭവിച്ച അപകടത്തില്‍ കുട്ടികളെ ശ്രദ്ധിക്കാതെ റോഡിലിറക്കിയ രക്ഷിതാക്കളും കുറ്റക്കാരാണെന്ന് അബുദാബി പോലീസ് പറഞ്ഞു. മാതാപിതാക്കള്‍ കുട്ടികളെ നിരീക്ഷിക്കുന്നതില്‍ ഗുരുതരമായ വിഴ്ച വരുത്തിയതായും അപകടം സംബന്ധിച്ച പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമാക്കി.

കുട്ടികളുമായി റോഡില്‍ ഇറങ്ങുമ്പോള്‍ അവരുടെ കൈ പിടിച്ച് റോഡരികിലൂടെ നടക്കാന്‍ രക്ഷിതാക്കള്‍ എപ്പോഴും ജാഗ്രത പുലര്‍ത്തണം. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് നിയമപരമായ ഉത്തരവാദിത്വം ഉണ്ടെന്നും തനിയെ റോഡ് മുറിച്ചു കടക്കുന്നതിന് കുട്ടികളെ പ്രോല്‍സാഹിപ്പിക്കുന്നത് അനുവദനീയമല്ലെന്നും പോലീസ് വ്യക്തമാക്കി. റസിഡന്‍ഷ്യല്‍ ഏരിയകളില്‍ പോലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ രക്ഷിതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും റോഡിലൂടെ വാഹനം കടന്നുവരാമെന്നതില്‍ തികഞ്ഞ ജാഗ്രത കാണിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. അപകടം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Latest