Connect with us

Kerala

തോമസ് ചാണ്ടിക്കെതിരായ കേസ് ഇന്ന് കോട്ടയം വിജിലന്‍സ് കോടതി പരിഗണിക്കും

Published

|

Last Updated

കോട്ടയം: എംപി ഫണ്ട് ദുരുപയോഗം ചെയ്ത് വലിയകുളം-സീറോ ജെട്ടി റോഡ് നിര്‍മിച്ചെന്ന മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ്് കോട്ടയം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാത്തതിനാല്‍ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം 19ന് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു കോടതി നിര്‍ദേശം. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ഹരജിയും തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിക്കാന്‍ മുന്‍ കലക്ടര്‍ പത്മകുമാര്‍ വഴിവിട്ട സഹായം നല്‍കിയതിനെക്കുറിച്ചും അന്വേഷിക്കണമെന്ന ഹരജിയും കോടതി ഇന്ന് പരിഗണിക്കും.

Latest