Connect with us

Sports

വീണ്ടും നദാല്‍

Published

|

Last Updated

ബാഴ്‌സലോണ: ബാഴ്‌സലോണ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്പാനിഷ് താരം റാഫേല്‍ നദാലിന്. ഗ്രീസിന്റെ കൗമാര താരം സ്റ്റേഫാനോസ് സിസിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാല്‍ കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: 6-2, 6-1.

കളിമണ്‍ കോര്‍ട്ടില്‍ തന്റെ അധീശത്വം ഒന്നു കൂടി ഉറപ്പാക്കിയാണ് നദാല്‍ വിജയക്കൊടി പാറിച്ചത്. 11ാം തവണയാണ് താരം ബാഴ്‌സലോണ ഓപണ്‍ കിരീടം ചൂടുന്നത്.

സെമിയില്‍ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ പരാജയപ്പെടുത്തിയാണ് നദാല്‍ കലാശപ്പോരാട്ടത്തിന് യോഗ്യത ഉറപ്പിച്ചത്. സെമിയിലെ ജയത്തോടെ കളിമണ്‍ കോര്‍ട്ടില്‍ നദാല്‍ 400 വിജയങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.