Connect with us

National

കശ്മീരില്‍ പോലീസ് സ്‌റ്റേഷന് നേരെ ഗ്രനേഡ് ആക്രമണം: രണ്ട് പേര്‍ക്ക്‌ പരുക്ക്

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റു. പുല്‍വാമ പോലീസ് സ്‌റ്റേഷന് നേരെ കാലത്ത് പതിനൊന്ന് മണിയോടെയാണ് ആക്രമമുണ്ടായത്. അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

ഇന്നലെ ഖുദ്വനിയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ട് സാധാരണക്കാരും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കുണ്ട്. ഖുദ്വാനിയിലെ വാനി മൊല്ലയില്‍ ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. രജൗരി ജില്ലയില്‍പ്പെട്ട സുന്ദര്‍ബനി സെക്ടറിലാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

Latest