Kerala
ഒരു വയസ്സുള്ള കുഞ്ഞിനെ അച്ഛന് നിലത്തെറിഞ്ഞു; തലക്ക് ഗുരുതര പരുക്ക്
പത്തനംതിട്ട: പത്തനംതിട്ട മൂഴിയാറില്‍ ഒരു വയസുള്ള കുഞ്ഞിനെ അച്ഛന് നിലത്തെറിഞ്ഞു. തലക്ക് ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂഴിയാറിലെ ആദിവാസി കോളനിയില്‍ ഇന്നലെ രാത്രിയാണ് സംഭവം.
സംഭവത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അച്ഛന് പ്രമോദിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ കുഞ്ഞ് ഛര്‍ദിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
---- facebook comment plugin here -----