Connect with us

National

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഐ എസ് പരാമര്‍ശം; ബി ജെ പി നേതാവിന് പണികിട്ടി

Published

|

Last Updated

പാറ്റ്‌ന: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഐ എസ് ഐ എസിനെ പരാമര്‍ശിച്ചതിന് ബിഹാര്‍ ബി ജെ പി അധ്യക്ഷന്‍ നിത്യാനന്ദ റായ്‌ക്കെതിരെ പോലീസ് കേസെടുത്തു. അരാരിയ മണ്ഡല ഉപതിരഞ്ഞെടുപ്പ് പ്രാചാരണത്തിനിടെയുള്ള പ്രസംഗത്തിലാണ് നിത്യാനന്ദ റായ് ഐ എസ് പരാമര്‍ശം നടത്തിയത്.
ആര്‍ ജെ ഡി സ്ഥാനാര്‍ഥി വിജയിച്ചാല്‍ ബിഹാര്‍ ഐ എസ് ഐ എസിനു സുരക്ഷിത ഇടമായി മാറുമെന്നായിരുന്നു കേസിനാസ്പദമായ പരാമര്‍ശം.

നിത്യാനന്ദയുടെ പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടി പരാതിയും നല്‍കി. പ്രദേശമാണ് അരാരിയ. ആര്‍ ജെ ഡിയാണ് കാലങ്ങളായി യാദവ-മുസ്ലിം ഭൂരിപക്ഷമുള്ള അരാരിയ്യ മണ്ഡലത്തില്‍ വിജയിക്കാറുള്ളത്.

തെരഞ്ഞെടുപ്പിന്റെ അവസാന ദിനമായിരുന്നു നിത്യനന്ദ റായ് പ്രചാരണത്തിലാണ് നിത്യാനന്ദ റായ് വിവാദ പ്രസ്താവന നടത്തിയത്. ആര്‍ ജെ ഡി സ്ഥാനാര്‍ഥി സര്‍ഫറാസ് ജയിച്ചാല്‍ ഐ എസ് ഐ എസിന്റെ സുരക്ഷിത താവളമായി ബിഹാര്‍ മാറും. ബിജെപി സ്ഥാനാര്‍ഥി പ്രദീപ് സിംഗിന്റെ വിജയത്തിന് ദേശസ്‌നേഹം ഉണരേണ്ടതുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

---- facebook comment plugin here -----

Latest