Connect with us

Kerala

ബാര്‍കോഴക്കേസ്; സിബിഐ അന്വേഷിക്കണമെന്ന് വിഎസ്

Published

|

Last Updated

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഇതിനു പുറമേ വിവാദമായ മൈക്രോ ഫിനാന്‍സ്, പാറ്റൂര്‍ കേസുകളിലും സിബിഐ അന്വേഷണം നടത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു.

കേസുകളില്‍ ഹൈക്കോടതിയില്‍നിന്ന് നിരവധി തവണ വിമര്‍ശനം ഏല്‍ക്കേണ്ടിവന്നത് അന്വേഷിക്കണമെന്നും വി.എസ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.

നേരത്തേ, ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ വിജിലന്‍സ് വീണ്ടും കുറ്റവിമുക്തനാക്കിയിരുന്നു. ഇത് മൂന്നാം തവണയാണ് മാണിയെ വിജിലന്‍സ് കുറ്റവിമുക്തനാക്കിയത്.

Latest