Connect with us

Gulf

ശക്തമായ അറബ് മുന്നണി വേണം: ഗര്‍ഗാഷ്

Published

|

Last Updated

ദുബൈ: ശക്തമായ അറബ് മുന്നണി അടിയന്തരമായി ഉണ്ടാകേണ്ടതുണ്ടെന്ന് യു എ ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ് പറഞ്ഞു. മേഖലയുടെ സുരക്ഷ മുന്‍നിര്‍ത്തി സൗദിയുടെയും ഈജിപ്തിന്റെയും നേതൃത്വത്തില്‍ പരസ്പരം സഹകരിക്കുന്ന ഒരു മുന്നണിയുണ്ടാകണം.

അറബ് മേഖലയില്‍ സ്വാധീനം വിപുലമാക്കാന്‍ നിരവധി പ്രാദേശിക ശക്തികള്‍ ശ്രമിക്കുന്നുണ്ട്. സഹകരണത്തിലൂടെയും ഏകോപനത്തിലൂടെയുമാണ് ഇതിനെതിരേ പ്രതികരിക്കേണ്ടതെന്ന് അന്‍വര്‍ ഗര്‍ഗാഷ് ചൂണ്ടിക്കാട്ടി. വിഭാഗീയവും പക്ഷപാതപരവുമായ കാഴ്ചപ്പാടുകളല്ല ഇതിനു സ്വീകാര്യമായ ബദല്‍ മാര്‍ഗം. മേഖലയെ നയിക്കുന്നത് ടെഹ്റാനോ അങ്കാറയോ അല്ല മറിച്ച് അതതു രാജ്യങ്ങളുടെ തലസ്ഥനങ്ങള്‍ തന്നെയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മേഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തര പ്രാദേശിക പ്രശ്നങ്ങളില്‍ ഇറാന്റെ ഇടപെടലുകളെക്കുറിച്ച് പരാതി ഉയരുന്ന സാഹചര്യത്തിലാണ് യു എ ഇ വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യെമെനിലെ അംഗീകൃത ഗവണ്മെന്റിനെ പുനഃസ്ഥാപിക്കാന്‍ സഊദിയുടെ നേതൃത്വത്തില്‍ സഖ്യസേന ഹൂതികള്‍ക്കെതിരേ പോരാടുമ്പോള്‍ ആയുധങ്ങള്‍ നല്‍കി ഇറാന്‍ കലാപകാരികളെ സഹായിക്കുകയാണെന്നും ആരോപണമുണ്ട്.

 

 

Latest