Connect with us

International

ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു; കൈകാര്യം ചെയ്യുമെന്ന് ട്രംപ്

Published

|

Last Updated

സോള്‍: ലോകത്തെ വീണ്ടും യുദ്ധഭീതിയിലാക്കി ഉത്തര കൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. 1000 കിലോമീറ്ററോളം സഞ്ചരിച്ച് ജപ്പാന്‍ അധീനതയിലുള്ള കടലില്‍ മിസൈല്‍ പതിച്ചെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് ആണ് മിസൈല്‍ വിക്ഷേപണ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് അവിടുത്തെ സൈന്യവും പിന്നീട് യുഎസും ഇത് സ്ഥിരീകരിച്ചു. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിലെ പ്യോങ്‌സോങ്ങില്‍ നിന്നാണ് മിസൈല്‍ പ്രയോഗിച്ചത്.

രണ്ട് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലില്‍ ഉത്തര കൊറിയയുടെ മിസൈല്‍ പതിക്കുന്നത്. 13000 കിലോ മീറ്ററാണ് പരീക്ഷണം നടത്തിയ മിസൈലിന്റെ യഥാര്‍ഥ ശേഷിയെന്നും അമേരിക്കയിലെ എല്ലാ നഗരങ്ങളെയും പരിധിയിക്കാന്‍ ഇതിന് സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചുകൂട്ടി. ഉത്തര കൊറിയന്‍ പ്രകോപനത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇത് ഞങ്ങള്‍ കൈകാര്യം ചെയ്‌തോളാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.