Connect with us

International

ഒരു ഏകാധിപതിയും അമേരിക്കയെ വിലകുറച്ച് കാണേണ്ട; കിമ്മിന് മുന്നറിയിപ്പുമായി ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയെ ആരും വിലകുറച്ച് കാണേണ്ടതില്ലെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍് ഡൊണാള്‍ഡ് ട്രംപ്. ഏഷ്യന്‍ പര്യടനത്തിന് തുടക്കം കുറിച്ച് ടോക്കിയോയില്‍ എത്തിയപ്പോഴാണ് ഉത്തരകൊറിയന്‍ ഏകാധിപാതി കിം ജോംഗ് ഉന്നിനെ പരോക്ഷമായി വിമര്‍ശിച്ചുള്ള ട്രംപിന്റെ മുന്നറിയിപ്പ്. ഒരു ഏകാധിപതിയും ഒരു ഭരണകൂടവും യുഎസിന്റെ ശക്തിയെ കുറച്ചു കാണേണ്ടതില്ല. അത് അവര്‍ക്ക് നല്ലതല്ല. എക്കാലത്തും ജയിച്ചുമാത്രമാണ് യുഎസിന് ശീലം. യുഎസിന്റെ ദേശീയ പതാകയും പൗരന്മാരുടെ സുരക്ഷയും അപടത്തിലാക്കി ഒരു കളിക്കും തങ്ങളില്ലെന്നും ട്രംപ് വ്യക്തമാക്കി. ജപ്പാന്‍ സൈനികരെ സാക്ഷിനിര്‍ത്തിയായിരുന്നു ട്രംപിന്റെ പ്രഖ്യാപനങ്ങള്‍.

ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി അഞ്ച് രാജ്യങ്ങളില്‍ ട്രംപ് സന്ദര്‍ശനം നടത്തും. ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നിവയാണ് ജപ്പാന് പുറമെ ട്രംപ് സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍. യാത്ര 12 ദിവസം നീണ്ടുനില്‍ക്കും. 1992ല്‍ അന്നതെ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യൂ ബുഷ് നടത്തിയ പര്യടനത്തിന് ശേഷം ഒരു അമേരിക്കന്‍ പ്രസിഡന്റ് നടത്തുന്ന ദൈര്‍ഘ്യമേറിയ പര്യടനമാണിത്.

Latest