Connect with us

Gulf

നിലവാരം മെച്ചപ്പെടുത്തുന്നതിനായി വിദ്യാഭ്യാസ സമ്പ്രദായം ഏകീകരിക്കും

Published

|

Last Updated

അബുദാബി: സ്‌കൂള്‍ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും വിദ്യാഭ്യാസരീതി ഏകീകരിക്കാനുള്ള പദ്ധതി യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് “ഫസ്റ്റ് റേറ്റ് വിദ്യാഭ്യാസം” ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിദ്യാഭ്യാസ പദ്ധതി രൂപകല്‍പ്പന ചെയ്തത്.

ഗവണ്‍മെന്റ് പാഠ്യപദ്ധതി പിന്തുടരുന്ന എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും സ്വകാര്യ സ്‌കൂളുകളും ഇനിമുതല്‍ എമിറേറ്റി സ്‌കൂള്‍ മോഡല്‍ എന്ന് വിളിക്കപ്പെടും.

നിലവാരം മെച്ചപ്പെടുത്താനും മികച്ച ഫലങ്ങള്‍ ഉല്‍പാദിക്കാനും ലക്ഷ്യമിട്ടാണ് വിദ്യാഭ്യാസ മേഖലയില്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഭാവിയിലെ മാറ്റങ്ങള്‍ക്ക് സംഭവവികാസങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് സഹായകമായ, ബോധപൂര്‍വമായ വിദ്യാഭ്യാസ സമ്പ്രദായം നേടല്‍ അത്യാവശ്യമാണെന്ന് യൂ എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അഭിപ്രായപ്പെട്ടു.