Kerala
ടിപി കേസ് പ്രതിക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് എ.എന്‍. ഷംസീര്‍ എം എൽ എ എത്തി
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ അഞ്ചാം പ്രതി മുഹമ്മദ് ഷാഫിക്ക് വിവാഹ ആശംസകളുമായി എ.എന്‍ ഷംസീര്‍ എല്‍എല്‍എ എത്തിയത് വിവാദമാകുന്നു. വിവാഹത്തലേന്ന് വീട്ടെലത്തിയാണ് ഷംസീര്‍ വിവാഹ ആശംസകള്‍ നേര്‍ന്നത്.
ഷാഫിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചതിന്റെ പേരില്‍ കെ.കെ.രമയുള്‍പ്പടെയുള്ള ആര്.എം.പി നേതാക്കള്‍ക്കെതിരെ ഷംസീര്‍ മാനനഷ്ടകേസ് നല്‍കിയിരുന്നു. ഈ കേസ് കഴിഞ്ഞ ദിവസം കോടതി തള്ളുകയും ചെയ്തിരുന്നു.
അതേസമയം വിവാഹത്തിൽ പങ്കെടുത്ത ഷംസീർ എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് കെ കെ രമ അഭിപ്രായപ്പെട്ടു.
---- facebook comment plugin here -----