Connect with us

International

അല്‍ഖാഇദ നേതാവ് സവാഹിരിക്ക് പാക്കിസ്ഥാന്‍ അഭയം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍

Published

|

Last Updated

വാഷിംഗ്ടണ്‍: ലോകത്തിലെ എറ്റവും വലിയ പിടികിട്ടാ പുള്ളികളുടെ പട്ടികയിലുള്ള അല്‍ ഖാഇദ നേതാവ് അയ്മന്‍ അല്‍ സവാഹിരിക്ക് പാക്കിസ്ഥാന്‍ അഭയം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ സംരക്ഷണത്തില്‍ സവാഹിരി കറാച്ചിയില്‍ കഴിയുന്നതായി യുഎസ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് സവാഹിരിയുടെ ഒളിസങ്കേതം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സവാഹീരിയെ ലക്ഷ്യമിട്ട് യുഎസ് ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നുവെങ്കിലും പരാജയമായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കക്ക് പെട്ടെന്ന് കടന്നുകയറാന്‍ പറ്റാത്ത സ്ഥലമാണ് കറാച്ചിയെന്നും അതിനാലാണ് സവാഹിരി അവിടെ കഴിയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോള്‍ 66 വയസ്സുള്ള സവാഹിരി നിരവധി ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടത്രെ.

Latest