Connect with us

National

ചോ രാമസ്വാമി അന്തരിച്ചു

Published

|

Last Updated

ചെന്നൈ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ചോ രാമസ്വാമി അന്തരിച്ചു. 82ാം വയസ്സില്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് മരണം. തമിഴ് മാഗസിനായ തുഗ്ലക്കിന്റെ സ്ഥാപക പകത്രാധിപരാണ് ചോ രാമസ്വാമി എന്ന പേരില്‍ പ്രശസ്തനായ ശ്രീനിവാസ അയ്യര്‍.

രാഷ്ട്രീയ അക്ഷേപ ഹാസ്യ എഴുത്തുകളിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധേയനാകുന്നത്. 1999- 2005 കാലഘട്ടത്തില്‍ രാജ്യസഭാംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുക വഴി രാജ് ഗുരു എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നു. ചോ രാമസ്വാമിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
ശ്വാസകോശ രോഗ ബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 29നാണ് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നായിരുന്നു മരണം.

മുഹമ്മദ് ബിന്‍ തുഗ്ലക്ക് അടക്കം 23 നാടകങ്ങളും ഒരു തിരക്കഥയും രചിച്ച രാമസ്വാമി 200ഓളം സിനിമകളില്‍ അഭിനയിക്കുകയും നാലെണ്ണം സംവിധാനം ചെയ്യുകയും ചെയ്തു. ആറ് വര്‍ഷം മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു. അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ രാഷ്ട്രീയകാര്യ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest