Connect with us

Ongoing News

ദേശീയ രാഷ്ട്രീയ പരീക്ഷണം; പ്രധാനമന്ത്രി സ്വപ്‌നം

Published

|

Last Updated

ദേശീയ രാഷ്ട്രീയത്തിലെ ജയലളിതയുടെ സാന്നിധ്യത്തെ പരീക്ഷണം എന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ. കളം മാറിയും കളങ്ങള്‍ മാറ്റി വരച്ചും അവര്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നു. 1991ല്‍ കോണ്‍ഗ്രസ് മുന്നണിക്കൊപ്പം. പിന്നെ ഇടക്കാലത്ത് ഇടതുമുന്നണിക്കൊപ്പം. വൈകാതെ ബി ജെ പി പാളയത്തിലെത്തി. എന്‍ ഡി എയില്‍ സഖ്യകക്ഷി. 1998ല്‍ അധികാരത്തിലേറിയ എ ബി വാജ്പയ് സര്‍ക്കാര്‍ 13 മാസം ഭരണം നടത്തിയത് എ ഐ എ ഡി എം കെയുടെ പിന്തുണയോടെയായിരുന്നു.

തലൈവി കോപിച്ചതോടെ ആ സര്‍ക്കാറിന്റെ ആയുസ്സു തീര്‍ന്നു. ഈ പഴുതു മുതലെടുത്ത് ഡി എം കെ, ബി ജെ പി സഖ്യത്തിലെത്തി. ജയ കോണ്‍ഗ്രസിനൊപ്പം നിന്നു. 2004ലെ തിരഞ്ഞെടുപ്പില്‍ ജയലളിത വീണ്ടും ബി ജെ പിയുമായി സഖ്യത്തിലെത്തി. പക്ഷേ ഗുണമുണ്ടായില്ല. ബി ജെ പിക്കൊപ്പം നിന്നത് തിരിച്ചടിയാണുണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആ സഖ്യം ഉപേക്ഷിച്ചു.

Latest