Connect with us

International

ചൈനയില്‍ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം; ഒന്‍പത് തൊഴിലാളികള്‍ മരിച്ചു

Published

|

Last Updated

ബീജിംഗ്: വടക്കു പടിഞ്ഞാറന്‍ ചൈനയില്‍ കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പത് തൊഴിലാളികള്‍ മരിച്ചു. 11 പേര്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഴിസൂയ്ഷന്‍ നഗരത്തിലെ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം ഉണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Latest