Kerala
ക്ഷേത്ര ഭരണസമിതിക്കും ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ക്കുമെതിരെ കേസ്
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭരണ സമിതിയിലെയും ഉത്സവ കമ്മിറ്റിയിലെയും 15 പേര്‍ക്കെതിരെ പൊലീസ് െേകസടുത്തു. വെടിക്കെട്ടിന്റെ കരാറെടുത്ത അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തു.
നരഹത്യക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് ക്ഷേത്രഭാരവാഹികളും ഉത്സവ കമ്മിറ്റിക്കാരും ഒളിവിലാണ്. അപകടത്തെക്കുറിച്ച് െ്രെകംബ്രാഞ്ച് അന്വേഷണമാരംഭിച്ചു. എഡിജിപി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തുന്നത്.
---- facebook comment plugin here -----