Connect with us

Kerala

ചങ്ങനാശ്ശേരിയില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്നുപേര്‍ മരിച്ചു

Published

|

Last Updated

കോട്ടയം: ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്നുപേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്. കുറിച്ചി സ്വദേശി ഷിബു,ബംഗാള്‍ മാള്‍ഡ സ്വദേശികളായ ജഹാംഗീര്‍, മുഫ്താര്‍ എന്നിവരാണ് മരിച്ചത്. കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്നു പേരും ശ്വാസംമുട്ടിയാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Latest