Kerala
മുഖ്യമന്ത്രി എജിയും ഡിജിപിയുമായി കൂടിക്കാഴ്ച്ച നടത്തി
നെടുമ്പാശ്ശേരി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി, ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി ആസിഫലി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ വിഐപി ക്യാബിനിലായിരുന്നു കൂടിക്കാഴ്ച്ച. സോളാര്‍ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നിയമപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു തിരക്കിട്ട കൂടിക്കാഴ്ച്ച. ചര്‍ച്ച ഒന്നര മണിക്കൂറോളം നീണ്ടു. കൊച്ചിയില്‍ മൂന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ റദ്ദാക്കി പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് പോകുന്നതിന് മുമ്പായിരുന്നു ചര്‍ച്ച.
---- facebook comment plugin here -----