Kerala
വെള്ളാപ്പള്ളിയെ നാടുകടത്തിയില്ലെങ്കില്‍ നാട്ടില്‍ വര്‍ഗീയ കാലാപം ഉണ്ടാകും: ബിജുരമേശ്
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ നാടുകടത്തിയില്ലെങ്കില്‍ നാട്ടില്‍ വര്‍ഗീയ കലാപം ഉണ്ടാകുമെന്ന് ബിജുരമേശ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി വെള്ളാപ്പള്ളി ഗുരുദേവ ദര്‍ശനങ്ങളെ ദുരുപയോഗിക്കുകയാണ്. എസ്എന്‍ഡിപി യോഗത്തിന്റെ കുലംകുത്തിയായി വെള്ളാപ്പള്ളി മാറി. സമത്വമുന്നേറ്റ യാത്രയുമായി സഹകരികക്ുന്ന സ്വാമി ശാരദാനന്ദക്കെതിരെ നടപടിയെടുക്കാന്‍ ശിവഗിരി മഠം തയ്യാറാകണമെന്നും ബിജുരമേശ് ആവശ്യപ്പെട്ടു.







