Connect with us

National

സാന്താര അനുഷ്ടാനം: ഹൈക്കോടതി വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: മരണം വരെ ഉപവാസം അനുഷ്ടിക്കുന്ന ജൈന ആചാരമായ സാന്താര വിലക്കിയ രാജസ്ഥാന്‍ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബഞ്ചാണ് വിധി സ്‌റ്റേ ചെയ്തത്. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിനും രാജസ്ഥാന്‍ സര്‍ക്കാറിനും കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

ഈ മാസം പത്തിനാണ് രാജസ്ഥാന്‍ ഹൈക്കോടതി സാന്താര വിലക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 309 അനുസരിച്ച് ആത്മഹത്യാ ശ്രമത്തിന്റെ പരിധിയില്‍ വരുന്നതാണ് ഈ ആചാരമെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി. സാന്താരയെ പിന്തുണക്കുന്നത് ഐ പി സി 306 പ്രകാരം ശിക്ഷാര്‍ഹമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

2006ല്‍ 93കാരിയായ കെയ്‌ല ദേവി ഹിരാവത്ത് സാന്താര അനുഷ്ടിച്ചതിനെ തുടര്‍ന്നാണ് ആഗോള മാധ്യമങ്ങളില്‍ സാന്താരാ ചര്‍ച്ചാ വിഷയമായത്.