Connect with us

Kozhikode

ഡി ടി പി സി ഓണാഘോഷ പരിപാടികള്‍ 26ന് തുടങ്ങും

Published

|

Last Updated

കോഴിക്കോട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സി ( ഡി ടി പി സി) ലിന്റെ ആഭ്യമുഖ്യത്തില്‍ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ബീച്ച് മെയ്ന്‍ സ്റ്റേജില്‍ 26ന് വൈകിട്ട് ആറിന് നടക്കും. തുടര്‍ന്ന് സനന്ത് രാജ് അവതരിപ്പിക്കുന്ന തായമ്പക, സ്‌കേറ്റിംഗ്, നജീം അര്‍ഷാദ്, വിനീത് മോഹന്‍, മന്‍സൂര്‍, ശ്രുതി എന്നിവര്‍ നയിക്കുന്ന സോങ് വിത്ത് ഓര്‍ക്കസ്ട്ര, മുക്തയും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് ഷോ, മനോജ് ഗിന്നസ് നയിക്കുന്ന കോമഡി ഷോ, രാജ് കലേഷ് നയിക്കുന്ന മാജിക് ഷോ, നസീറും സംഘവും അവതരിപ്പിക്കുന്ന പോള്‍ ആന്റ് റോപ്പ് എന്നിവ നടക്കും.
വിവിധ വേദികളിലായാണ് ഓണോഘോഷ പരിപാടികള്‍ നടക്കുക. പ്രധാന വേദിയായ ബീച്ചില്‍ 27ന് വിധു പ്രതാപ്, പ്രവീണ്‍ ഗിന്നസ്, റഫീഖ് റഹ്മാന്‍, ഷഹജ എന്നിവര്‍ നയിക്കുന്ന മ്യൂസിക്കല്‍ ഓര്‍ക്കസ്ട്ര, സരയുവും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് ഷോ, നെല്‍സണും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോ, തനൗറ ഡാന്‍സ്, ഹരിശ്രീ അശോകനും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ, 28ന് വിഷ്ണുപ്രിയയുടെയും സംഘത്തിന്റെയും നൃത്തപരിപാടി, ക്ലാസിക്കല്‍ ഡാന്‍സ്, ഉഗ്രം ഉജ്വലം ടീമിന്റെ പോള്‍ ആന്‍ഡ് റോപ്പ്, 29ന് വിനീത് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന സംഗീതപരിപാടി, 30ന് സംഗീതപരിപാടി എന്നിവ നടക്കും.
27ന് ഭട്ട് റോഡില്‍ നടക്കുന്ന പരിപാടിയില്‍ റിഥം കള്‍ച്ചറല്‍ ഫോറം അവതരിപ്പുന്ന മാപ്പിള കലകള്‍, 28ന് കാലിക്കറ്റ് ഓര്‍ക്കസ്ട്രയുടെ ഓള്‍ഡ് ഈസ് ഗോള്‍ഡ്, 29ന് വൈകിട്ട് മത്സരവിജയികളുടെ കലാപരിപാടികള്‍, 30ന് തിരുവനന്തപുരം കൈരളി കലാകേന്ദ്രയുടെ മ്യൂസിക് ആന്റ് ഡാന്‍സ് ഷോ, ഏക മ്യൂസിക് ആന്റ് ഡാന്‍സ് ബാന്റിന്റെ ഷോ എന്നിവ നടക്കും.

Latest