Connect with us

Kozhikode

മുക്കാളിയില്‍ ഒഴിവായത് വന്‍ ദുരന്തം

Published

|

Last Updated

വടകര: മിനുട്ടുകള്‍ക്കുള്ളില്‍ ഒഴിവായത് വന്‍ ദുരന്തം. തകര്‍ന്നത് യുവാവിന്റെ വീടെന്ന സ്വപ്‌നം. മുക്കാളിയില്‍ ഞായറാഴ്ച വൈകീട്ടോടെ നിര്‍മാണത്തിലിരിക്കെ വീട് തകര്‍ന്ന് ഒഴിവായത് വന്‍ ദുരന്തം. മുപ്പതിലേറെ തൊഴിലാളികളാണ് മുക്കാളി രയരോത്ത് കുനി രാജേഷിന്റെ വീടിന്റെ രണ്ടാം നിലയിലെ കോണ്‍ക്രീറ്റ് ജോലിക്കായി ഉണ്ടായിരുന്നത്. ഭക്ഷണം കഴിച്ച് തൊഴിലാളികള്‍ വിശ്രമിക്കുന്നതിനിടയിലാണ് വീട് പാടെ തകര്‍ന്ന് വീണത്. കോണ്‍ക്രീറ്റിനുള്ളില്‍ അകപ്പെട്ട കോണ്‍ക്രീറ്റ് ഓപ്പറേറ്ററായ തമിഴ്‌നാട് സ്വദേശി പിച്ചമാരനാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സഊദിയില്‍ ജോലി ചെയ്യുന്ന രാജേഷിന് എത്രയും പെട്ടെന്ന് വീട് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന ചിന്തയിലായിരുന്നു. ആറ് മാസം മുമ്പ് ഒന്നാം നിലയുടെ കോണ്‍ക്രീറ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. വീട് തകര്‍ച്ചയിലൂടെ 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെങ്കിലും ജീവന്‍ നഷ്ടപ്പെട്ടതിന്റെ മനപ്രയാസത്തിലാണ് കുടുംബം. വീടിന്റെ താഴത്തെ നിലയും ഏത് നിമിഷവും തകരാന്‍ പകാത്തിലാണുള്ളത്. വീട് നിര്‍മാണത്തിനായി ഉപയോഗിച്ച് ചെങ്കല്ലില്‍ മഴ പെയ്ത് ഭാരം വര്‍ധിച്ചതും ഗുണനിലവാരം കുറഞ്ഞതുമാണ് തകര്‍ച്ചയിലേക്ക് നയിച്ചതെന്ന് നിര്‍മാണ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. വീട് തകര്‍ന്നതും ഒരാള്‍ മരിച്ചതും മുക്കാളി പ്രദേശത്തെ നടുക്കി. സി കെ നാണു എം എല്‍ എ സ്ഥലം സന്ദര്‍ശിച്ചു.

Latest