Connect with us

Health

പ്രമേഹത്തിന്റെത് ഉള്‍പ്പെടെ 30 മരുന്നുകളുടെ വില കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പ്രമേഹത്തിനും ക്ഷയരോഗത്തിനും ഉള്‍പ്പെടെയുള്ളവയടക്കം 30 മരുന്നുകളുടെ വില കുറച്ചു. മരുന്നുകളുടെ വില നിലവാരം നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാര്‍ ഏജന്‍സിയായ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയാണ് മരുന്നുകളുടടെ വില പുനര്‍നിശ്ചയിച്ചത്. 25 മുതല്‍ അമ്പത് ശതമാനം വരെയാണ് മരുന്നുകള്‍ക്ക് വില കുറച്ചിരിക്കുന്നത്.

നിലവില്‍ എന്‍ പി പി എ നിശ്ചയിച്ച വിലയേക്കാള്‍ കുറഞ്ഞ വിലക്ക് വില്‍ക്കുന്ന മരുന്നുകള്‍ അതേവിലക്ക് തന്നെ വില്‍ക്കുകയോ അല്ലെങ്കില്‍ എന്‍ പി പി എ നിശ്ചയിച്ച വിലക്ക് വില്‍ക്കുകയോ ചെയ്യാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വില കുറച്ച വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ക്ക് പുതിയ വേര്‍ഷന്‍ ഇറക്കുമ്പോള്‍ എന്‍ പി പി എയുടെ അനുമതി വാങ്ങണണം. കൂടാതെ ഇൗ മരുന്നുകളുടെ ഉത്പാദനം നിര്‍ത്തുകയാണെങ്കില്‍ ആറ് മാസം മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും നിര്‍ദേശമുണ്ട്.

Latest