Connect with us

Gulf

പുതിയ വിമാനത്താവളം: അന്താരാഷ്ട്ര സമ്മേളനം25ന്‌

Published

|

Last Updated

മസ്‌കത്ത്: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സമ്മേളനം ബുധനാഴ്ച നടക്കും. വിമാനത്താവള മാനേജ്‌മെന്റ്, ഓപ്പറേഷന്‍ രംഗത്തെ അന്താരാഷ്ട്ര കമ്പനി മേധാവികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ വിമാനത്താവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ബാധിക്കാതെ കെട്ടിടമാറ്റം എങ്ങനെ സാധ്യമാകുമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാകും പ്രധാനമായും നടക്കുക.
വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിലക്കാത്ത രീതിയില്‍ പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളും വെല്ലുവിളികളും ചര്‍ച്ചകളില്‍ വിലയിരുത്തും.
ഒമാന്‍ എയര്‍പ്പോര്‍ട്ട്‌സ് മാനേജ്‌മെന്റ് കമ്പനിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
വിദേശരാജ്യങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം മാറ്റുമ്പോഴുണ്ടായ പ്രതിസന്ധികളും പ്രശ്‌നങ്ങളും സമ്മേളനത്തില്‍ സസൂഷ്മം വിലയിരുത്തുമെന്നും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രൂപത്തിലുള്ള തീരുമാനമാകും ഉണ്ടാകുകയെന്നും അധികൃതര്‍ പറഞ്ഞു. ഏകദേശം നിര്‍മാണ പ്രവൃത്തികളും പൂര്‍ത്തിയായ പുതിയ വിമാനത്താവളം ഈ വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കാനാണ് സാധ്യത. ഈ വര്‍ഷത്തിനുള്ള രാജ്യത്തിന്റെ മുഖച്ഛായ മാറ്റുന്ന പുതിയ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.