Connect with us

Kerala

മുസ്‌ലിംലീഗ് 67-ാം സ്ഥാപക ദിനം ആഘോഷിച്ചു

Published

|

Last Updated

തിരുവനന്തപുരം: ഇന്ത്യന്‍യൂനിയന്‍ മുസ്‌ലിംലീഗ് 67-ാം സ്ഥാപക ദിനം ആഘോഷിച്ചു. സ്ഥാപക ദിന സമ്മേളനം മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദ് എം പി ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയുടെ തിരുവനന്തപുരത്തെ ആസ്ഥാനമായ സി എച്ച് മുഹമ്മദ് കോയ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷങ്ങളുടെയും പിന്നാക്കക്കാരന്റെയും അവകാശങ്ങള്‍ ഭരണകൂടങ്ങള്‍ നിഷേധിച്ചപ്പോഴെല്ലാം അത് നേടിയെടുക്കാന്‍ പ്രയത്‌നിച്ച പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നും തുടക്കം മുതല്‍ ഇന്നുവരെ നിലപാടുകളില്‍ നിന്ന് പാര്‍ട്ടി പിന്നാക്കം പോയിട്ടില്ലെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ദേശീയ സെക്രട്ടറിമാരായ ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എം പി അബ്ദുസമദ് സമദാനി, സിറാജ് സേട്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, ട്രഷറര്‍ പി കെ കെ ബാവ, തൃച്ചി ശിവ എം പി, തമിഴ്‌നാട് മുന്‍ എം പി അബ്ദുറഹിമാന്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി കെ അബ്ദുര്‍റബ്ബ്, എം കെ മുനീര്‍, വി കെ ഇബ്രാഹിംകുഞ്ഞ്, മഞ്ഞളാംകുഴി അലി, സംസ്ഥാന ഭാരവാഹികളായ പി വി അബ്ദുല്‍വഹാബ്, എം എല്‍ എ മാര്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി, എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷറഫലി, അഡ്വ.നൂര്‍ബിന റഷീദ്, ഖമറുന്നീസ അന്‍വര്‍ സംസാരിച്ചു.