National
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സുഷമ സ്വരാജ് ശ്രീലങ്കയിലെത്തി
കൊളംബോ: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ശ്രീലങ്കയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായാണ് സുഷമ ശ്രീലങ്കയിലെത്തിയത്. ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ വിദേശ കാര്യമന്ത്രി മംഗള സമരവീര എന്നിവരുമായി സുഷമ സ്വരാജ് ചര്‍ച്ച നടത്തും.
മാര്‍ച്ച് 13,14 തിയതികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്ക സന്ദര്‍ശിക്കുന്നത്. 25 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീലങ്ക സന്ദര്‍ശിക്കുന്നത്. 1987 ല്‍ രാജീവ് ഗാന്ധിയാണ് അവസാനമായി ശ്രീലങ്ക സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി.
---- facebook comment plugin here -----