Connect with us

National

മുകേഷ് അംബാനിയല്ല, ധനികന്‍ ഇനി ദിലീപ് സംഘ്‌വി

Published

|

Last Updated

മുംബൈ: മുകേഷ് അംബാനിയെ കടത്തിവെട്ടി ദിലീപ് സംഘ്‌വി ഏറ്റവും ധനികനായ ഇന്ത്യക്കാരനായി. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനിയെ മറികടന്നാണ് സണ്‍ ഫാര്‍മയുടെ പ്രൊമോട്ടറായ ദിലീപ് സംഘ്‌വി ഏറ്റവും ധനികനായ ഇന്ത്യക്കാരനായി മാറിയത്.
സണ്‍ ഫാര്‍മ, അഡ് വാന്‍സ് റിസര്‍ച്ച്, റാന്‍ബാക്‌സി ലാബ് എന്നിവയില്‍ 63 ശതമാനത്തിലേറെ ഓഹരി പങ്കാളിത്തമാണ് 59 കാരനായ സംഘ്‌വിക്കുള്ളത്. മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വ്യാഴാഴ്ചയിലെ ക്ലോസിംഗ് നിരക്കിന്റെ അടിസ്ഥാനത്തില്‍ 1.46 ലക്ഷം കോടി രൂപയാണ് ദിലീപിന്റെ ആസ്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ടചര്‍ എന്നിവയുടെ പ്രധാന ഓഹരി ഉടമയായ മുകേഷ് അംബാനിക്ക് രാജ്യാന്തതലത്തില്‍ 33ാമത്തെ സ്ഥാനമാണുള്ളത്. 21.9 ബില്യന്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. 19.7 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള സാംഘ്‌വി രാജ്യാന്തര തലത്തില്‍ 39ാം സ്ഥാനത്തുമാണ്.

Latest