Connect with us

Palakkad

അട്ടപ്പാടിയില്‍ ഭൂനികുതിയില്‍ ഇരട്ടത്താപ്പ് നയമെന്ന്

Published

|

Last Updated

അഗളി: അട്ടപ്പാടിയിലെ കര്‍ഷകരില്‍നിന്ന് ഭൂനികുതി സ്വീകരിക്കാതിരുന്ന പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും വില്ലേജധികൃതര്‍ ഇരട്ടത്താപ്പുനയം സ്വീകരിക്കുന്നതായി എം എല്‍ എ ഭൂനികുതിപ്രശ്‌നം പരിഹരിക്കുന്നതിനായി അഡ്വ എന്‍ ഷംസുദ്ദീന്‍ എം—എല്‍—എയുടെ പ്രത്യേകതാത്പര്യപ്രകാരം 2014 ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് റവന്യുമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം കൂടിയിരുന്നു.
നിലവില്‍ കേസുകളില്ലാത്തതും തര്‍ക്കങ്ങള്‍ നിലനില്‍ക്കാത്തതും കൃത്യമായ രേഖകളുള്ളതുമായ എല്ലാ “ൂമിക്കും നികുതി സ്വീകരിക്കാമെന്ന തീരുമാനം അന്നത്തെ യോഗത്തില്‍ കൈക്കൊണ്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ജനവരി 23ന് റവന്യു കമ്മീഷണര്‍, പാലക്കാട് കളക്ടര്‍, സബ്കളക്ടര്‍, ഐ—ടി—ഡി—പി പ്രോജക്ട് ഡയറക്ടര്‍ എന്നിവര്‍ക്ക് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയിട്ടുമുണ്ട്.
റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് കളക്ടര്‍ പറഞ്ഞിരുന്നതായും എം എല്‍ എ അറിയിച്ചു. എന്നാല്‍, ഇപ്പോഴും നികുതി സ്വീകരിക്കാന്‍ വില്ലേജധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. പ്രശ്‌നം പരിഹരിക്കാന്‍ ഉടനടി നടപടി കൈക്കൊള്ളുമെന്നും എം എല്‍ എ പറഞ്ഞു.—

Latest