Connect with us

Sports

തുഴയില്‍ വെള്ളിത്തിളക്കം

Published

|

Last Updated

ആലപ്പുഴ: കനോയിംഗ്, കയാക്കിംഗ് മത്സരവേദിയില്‍ കേരളത്തിന് വെള്ളിത്തിളക്കം. രണ്ടാം ദിനത്തില്‍ മത്സരിച്ച ആറിനങ്ങളില്‍ നാലിലും കേരളം വെള്ളി മെഡല്‍ കരസ്ഥമാക്കി. ആയിരം മീറ്റര്‍ കനോയിങ് സിംഗിളില്‍ നിത്യകുര്യാക്കോസിന് സ്വര്‍ണം നഷ്ടമായത് പരുക്കിനെ തുടര്‍ന്ന്. ഇതോടെ ഈ ഇനത്തില്‍ കേരളം പ്രതീക്ഷിച്ച സ്വര്‍ണം മധ്യപ്രദേശ് തട്ടിയെടുത്തു.
ഒരു സെക്കന്റ് വ്യത്യാസത്തിനാണ് കേരളത്തിന് സ്വര്‍ണം നഷ്ടമായത്.മധ്യപ്രദേശിന്റെ ഇനാവോച്ച ദേവി 5.19 മിനിട്ട് സമയമെടുത്തു തുഴഞ്ഞ് സ്വര്‍ണം നേടിയപ്പോള്‍ കേരളത്തിന്റെ നിത്യ കുര്യാക്കോസ് 5.20 മിനിട്ടില്‍ രണ്ടാമതായി.
1000 മീറ്റര്‍ പുരുഷ കനോയിങ് ഫോര്‍, 1000 മീറ്റര്‍ വനിതാ സിംഗിള്‍ കനോയിങ്, 1000 മീറ്റര്‍ വനിത കയാക്കിങ് ഫോര്‍, 500 മീറ്റര്‍ വനിതാ കനോയിങ് ഡബിള്‍ എന്നീ ഇനങ്ങളിലാണ് കേരളത്തിന് വെള്ളി ലഭിച്ചത്.ആതിര ശൈലപ്പന്‍, ബെറ്റി ജോസഫ് സഖ്യത്തിന് ഇതോടെ മൂന്ന് വെള്ളി മെഡലുകളായി.ഇതേയിനത്തില്‍ 1000 മീറ്റര്‍ മത്സരത്തിലും ഇവര്‍ക്കായിരുന്നു വെള്ളി.1000 മീറ്റര്‍ കനോയിങ് ഫോറിലും ഇവര്‍ക്ക് വെള്ളി ലഭിച്ചിരുന്നു.ഇന്ന് 500 മീറ്ററിന്റെ പുരുഷ വനിതാ വിഭാഗങ്ങളിലായി എട്ടിനങ്ങളില്‍ മത്സരം നടക്കും.

---- facebook comment plugin here -----

Latest