Connect with us

Ongoing News

ബാസ്‌കറ്റ്‌ബോളില്‍ ഇരട്ടജയം

Published

|

Last Updated

കണ്ണൂര്‍: ദേശീയ ഗെയിംസ് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തില്‍ കേരളത്തിന് അട്ടിമറി ജയം. പുരുഷ വിഭാഗത്തില്‍ ചത്തീസ്ഗഢിനെയും വനിതാ വിഭാഗത്തില്‍ ആന്ധ്രാ പ്രദേശിനെയുമാണ് കേരളം തോല്‍പ്പിച്ചത്. കളിയിലുടനീളം ആവേശം വിതച്ച കേരളം-ഛത്തീസ്ഗഢ് പുരുഷ വിഭാഗത്തില്‍ തുടക്കം മുതല്‍ തന്നെ കേരളം ആധിപത്യം പുലര്‍ത്തിയിരുന്നു. കളി അവസാനിക്കുമ്പോള്‍ 79- 57 ആയിരുന്നു സ്‌കോര്‍ നില. കേരളത്തിന്റെ ക്യാപ്റ്റന്‍ കൂടിയായ സുഭാഷ് ജെ ഷേണായി ആണ് ടോപ് സ്‌കോറര്‍. 14 തവണയാണ് ഈ ഉയരക്കാരന്റെ കൈകളില്‍ നിന്ന് ബോള്‍ ബാസ്‌കറ്റിലെത്തിയത്. പത്താം നമ്പറുകാരന്‍ ബേസില്‍ ഫിലിപ്പും 13 തവണ എതിരാളികളുടെ ബാസ്‌കറ്റ് നിറച്ചു.
ആറ് അന്താരാഷ്ട്ര താരങ്ങളുടെ താരപ്പകിട്ടോടെയാണ് കേരള ടീം വനിതാ കോര്‍ട്ടിലിറങ്ങിയത്. എതിരാളിയായ ആന്ധ്രാപ്രദേശിനു ഒട്ടും അവസരം നല്‍കാതെ കൃത്യമായ ഇടവേളകളില്‍ ബാസ്‌കറ്റ് നിറക്കാന്‍ കേരളത്തിനായി. സ്‌കോര്‍: 88- 39. ആദ്യ പകുതിക്ക് പിരിയും മുമ്പേ 29-8 എന്ന വ്യക്തമായ സ്‌കോറിന് കേരളം മുന്നിലായിരുന്നു. അഞ്ച് ഏഷ്യന്‍ ഗെയിംസ് താരങ്ങളാണ് കേരളത്തിനായി കളത്തിലിറങ്ങിയത്. കെ എസ് പൂജാ മോള്‍, പി എസ് ജീന, സ്മൃതി രാധാകൃഷ്ണന്‍ എന്നിവരും പി എസ് നീനുമോളുടെ ക്യാപ്റ്റന്‍സിയില്‍ സ്റ്റെഫി നിക്‌സണ്‍, റോസ്മി തോമസ്, പി ജി അഞ്ജന, എം ആതിര, പി ലിജിമോള്‍, പി ആര്‍ സൂര്യ എന്നിവരും കേരളത്തിന് വേണ്ടി നന്നായി പൊരുതി. വനിതകളുടെ മറ്റൊരു മല്‍സരത്തില്‍ ഡല്‍ഹിയെ പഞ്ചാബ് പരാജയപ്പെടുത്തി. സ്‌കോര്‍: 77-39.

Latest