Connect with us

Kozhikode

നാദാപുരം ആക്രമണം: ആറ് പേരെ അറസ്റ്റ് ചെയ്തു

Published

|

Last Updated

നാദാപുരം: തൂണേരി വെള്ളൂര്‍ ഭാഗത്ത് വീടാക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെക്യാട് കല്ലുകൊത്തില്‍ ദിനേശന്‍(35),താഴെ പുരയില്‍ മധു(22)എന്നിവരെ തയ്യുള്ളതില്‍ അബൂബക്കര്‍ ഹാജി, എടക്കാട്ട് മാമി എന്നിവരുടെ വീടുകള്‍ കത്തിക്കുകയും തകര്‍ക്കുകയും ചെയ്‌തെന്ന കേസിലും തയ്യുള്ളതില്‍ അബ്ദുല്ലയുടെ വീടാക്രമിക്കുകയും തീ വെക്കുകയും കൊള്ള നടത്തുകയും ചെയ്‌തെന്ന കേസില്‍ ആവോലത്തെ വയലില്‍ കുനിയില്‍ ശാന്തിഷ്(27), ചേറ്റുവെട്ടി കോമത്ത് താഴ സുധീഷ്(31), ചേറ്റുവെട്ടി കണ്ടോത്ത് താഴ കുനി വിനോദന്‍(32), നാദാപുരം പിലാവുള്ളതില്‍ ബിജു(32)എന്നിവരെയുമാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവങ്ങളുമായി ബന്ധപ്പെട്ട് 60 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇനിയും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനുണ്ട്. കൊലക്കേസിലെ പ്രധാന പ്രതികള്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചു.പ്രധാന പ്രതികളെക്കുറിച്ച് സൂചന ഒന്നും ലഭിച്ചിട്ടില്ല. എല്ലാ ശാസ്ത്രീയ വഴികളും തേടുന്നുണ്ട്.

Latest