Ongoing News
101 മണിക്കൂര്‍ നിരാഹാര സമരം നാളെ തുടങ്ങും
ഇരിട്ടി: കേരളത്തിന്റെ ബാരാപോള്‍ നദീതീരത്ത് കര്‍ണാടക നടത്തുന്ന ഭൂമി കൈയേറ്റം തടയുക, കേരള മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കുക, അന്തര്‍സംസ്ഥാന വിഷയമായി പ്രശ്നം കൈകാര്യം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആര് എസ് പി യുനൈറ്റഡ് സംസ്ഥാന ജന. സെക്രട്ടറി വി ഡി ബിന്റോ നാളെ കച്ചേരിക്കടവ് പാലത്തിന് സമീപം 101 മണിക്കൂര്‍ നിരാഹാര സത്യഗ്രഹം നടത്തും. കര്‍ണാടകയുടെ ലക്ഷ്യം 125 കോടി രൂപ മുടക്കി കേരളം നിര്‍മിക്കുന്ന ബാരാപോള്‍ പദ്ധതിയിലെ വൈദ്യുതിയും വെള്ളവുമാണെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
---- facebook comment plugin here -----