Connect with us

Gulf

മര്‍കസ് മദ്‌റസ മീലാദ് ഫെസ്റ്റ് ശനിയാഴ്ച

Published

|

Last Updated

ദുബൈ: യു എ ഇ നാഷണല്‍ ഐ സി എഫ് നടത്തുന്ന തിരുനബി (സ) ശ്രേഷ്ഠ മാതൃക മീലാദ് കാമ്പയിന്റെ ഭാഗമായി മര്‍കസ് മദ്‌റസ സ്റ്റുഡന്റ്‌സ് ഫെസ്റ്റ് 2015 ജനുവരി മൂന്ന് (റബീഉല്‍ അവ്വല്‍ 12- ശനി)ന് മര്‍കസ് മദ്‌റസയില്‍ നടക്കും. രാവിലെ എട്ട് മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് പരിപാടി. മൗലിദ് പാരണം, മദ്ഹ് പ്രഭാഷണം, ദഫ് പ്രദര്‍ശനം, വിദ്യാര്‍ഥികളുടെ കലാസാഹിത്യ മത്സരങ്ങള്‍ തുടങ്ങിയവ നടക്കും.
സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സ്റ്റേറ്റ് കമ്മിറ്റി നടത്തിയ മാസ് ട്രെയിനിംഗില്‍ വിജയികളായ മുഅല്ലിമുകളെ ചടങ്ങില്‍ ആദരിക്കും. 5,7,10 ക്ലാസുകളില്‍ കഴിഞ്ഞ ഏപ്രില്‍ മാസം പൊതുപരീക്ഷ എഴുതി വിജയിച്ച കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ഐ സി എഫ് മിഡില്‍ ഈസ്റ്റ് ജന. സെക്രട്ടറി മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, ഐ സി എഫ് ദുബൈ സെന്‍ട്രല്‍ പ്രസി. മുസ്തഫ ദാരിമി വിളയൂര്‍, സെക്രട്ടറി സി എം എ ചേരൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഇതു സംബന്ധമായി ചേര്‍ന്ന സ്വാഗത സംഘ യോഗത്തില്‍ സുലൈമാന്‍ മൗലവി കന്മനം, സലാം സഖാഫി വെള്ളലശ്ശേരി, സലാം കോളിക്കല്‍, മുഹമ്മദലി ഹാജി, നൗഷാദ് തെന്നല, മൂസ സഖാഫി, ഉബൈദ് സഖാഫി, മുഹമ്മദ് ഫീലു സംബന്ധിച്ചു.

Latest