Connect with us

National

പാര്‍ലിമെന്റ് ആക്രമണം: 13ാം വാര്‍ഷികത്തില്‍ രക്തസാക്ഷികളെ രാജ്യം സ്മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: 2001 ലെ പാര്‍ലിമെന്റ് ആക്രമണത്തിന്റെ പതിമൂന്നാം വാര്‍ഷികത്തില്‍ രക്തസാക്ഷികള്‍ക്ക് രാജ്യം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മറ്റു ലോക്‌സഭാംഗങ്ങള്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ ആദരാഞ്ജലികളര്‍പ്പിച്ചു.
2001 ഡിസംബര്‍ 13 നാണ് ആയുധധാരികളായ അഞ്ചംഗ തീവ്രവാദി സംഘം പാര്‍ലിമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ച് കടന്നത്. ഒമ്പത് ആളുകളാണ് കൊല്ലപ്പെട്ടത്. അഞ്ച് തീവ്രവാദികളും വെടിയേറ്റ് കൊല്ലപ്പെട്ടു. 2001 ലെ ഈ ദിനത്തില്‍ നമ്മുടെ ജനാധിപത്യത്തിന്റെ ക്ഷേത്രം സംരക്ഷിക്കുന്നതിനിടെ രക്തസാക്ഷികളായവര്‍ക്ക് പ്രണാമം. അവരുടെ ത്യാഗം നമ്മുടെ ഓര്‍മകളില്‍ കൊത്തിവെക്കപ്പെട്ടിരിക്കുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.