First Gear
ബി എം ഡബ്ലിയു വാഹനങ്ങളില്‍ ഇനി ഷെല്‍ എഞ്ചിന്‍ ഓയില്‍
ആഢംബര കാര്‍ നിര്‍മാതാക്കളായ ബി എം ഡബ്ലി യു തങ്ങളുടെ വാഹനങ്ങളില്‍ ഇനിമുതല്‍ നെതര്‍ലന്റ്‌സ് കമ്പനിയായ ഷെല്‍ ലൂബ്രിക്കന്റ്‌സ് നിര്‍മിച്ച എഞ്ചിന്‍ ഓയില്‍ ഉപയോഗിക്കും. 2015 ജനുവരി മുതലാണ് പുതിയ എഞ്ചിന്‍ ഓയില്‍ ഉപയോഗിച്ച് തുടങ്ങുക. ഇരുകമ്പനികളും ഇതു സംബന്ധിച്ച് ധാരണയായിട്ടുണ്ട്.
ഷെല്‍ നാല്‍പ്പതിലേറെ വര്‍ഷത്തെ ഗവേഷണത്തിലൂടെ പ്യുര്‍ പ്ലസ് ടെക്‌നോളജി ഉപയോഗിച്ച് നിര്‍മിച്ച ഓയിലാണ് ബി എം ഡബ്ലിയുവിനു ലഭിക്കുക. പ്രകൃതി വാതകത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്നതായതിനാല്‍ ഏറെ ശുദ്ധമാണ് ഈ ഓയില്‍ . എഞ്ചിന്‍ ലൈഫ് കൂട്ടാനും മികച്ച ഇന്ധനക്ഷമത ഉറപ്പാക്കാനും പുതിയ ഓയിലിനു കഴിയുമെന്ന് ഷെല്‍ അവകാശപ്പെടുന്നു. ബി എം ഡബ്ലിയു ബ്രാന്‍ഡിലാണ് ഷെല്‍ ലൂബ്രിക്കന്റ്‌സ് എഞ്ചിന്‍ ഓയില്‍ നിര്‍മിച്ചു നല്‍കുക.
---- facebook comment plugin here -----