Malappuram
ഫ്യൂസ് ബോക്സ് അപകട ഭീഷണിയാകുന്നു
കൊളത്തൂര്‍: കാരാട്ടുപറമ്പില്‍ ഫ്യൂസ് ബോക്സ് അപകട ഭീഷണിയാകുന്നു. റോഡരികില്‍ സ്ഥിതിചെയ്യുന്ന ട്രാന്‍സ്ഫോര്‍മറിന്റെ ഫ്യൂസ് ബോക്സിന്റെ വാതിലുകള്‍ തകര്‍ന്നിട്ട് മാസങ്ങളായി. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി പേര് സദാസമയവും നടക്കുന്ന റോഡിനോട് ചേര്‍ന്നാണ് സുരക്ഷകളൊന്നുമില്ലാതെ ഫ്യൂസ് പെട്ടി നില്‍ക്കുന്നത്. തകര്‍ന്ന ഫ്യൂസ് പെട്ടിക്ക് വാതിലുകള്‍ സ്ഥാപിക്കാന്‍ നാട്ടുകാര്‍ നിരവധി തവണ കെ എസ് ഇ ബി അധികൃതരോട് ആവശ്യപ്പെട്ടങ്കിലും നടപടിയുണ്ടായിട്ടില്ല.
---- facebook comment plugin here -----