Connect with us

Thrissur

'മൈ സ്റ്റാമ്പ് പദ്ധതി ' ശ്രദ്ധേയമാകുന്നു

Published

|

Last Updated

ഇരിങ്ങാലക്കുട: ഉദ്ഘാടനച്ചടങ്ങില്‍ ഉദ്ഘാടകന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത് മഹാന്‍മാരുടെ ചിത്രങ്ങള്‍ മാത്രം കണ്ട് പരിചയിച്ചവര്‍ക്ക് കൗതുകമായി.
ലോക തപാല്‍ വാരാചരണത്തിന്റെ ഭാഗമായാണ് “മൈ സ്റ്റാമ്പ് പദ്ധതി”യില്‍പ്പെടുത്തി ടി വി ഇന്നസെന്റ് എം പിയുടെ തപാല്‍ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പ്രകാശനം ചെയ്തത്. ഇരിങ്ങാലക്കുട ഡിവിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട പോസ്റ്റല്‍ സൂപ്രണ്ട് കെ പി സുരേഷ് കുമാറില്‍ നിന്ന് ഇന്നസെന്റ് സ്റ്റാമ്പ് ഏറ്റുവാങ്ങി. തിങ്കളാഴ്ച്ച കാലത്ത് ഇന്നസെന്റിന്റെ വസതിയായ പാര്‍പ്പിടത്തില്‍ നടന്ന ചടങ്ങില്‍ പോസ്റ്റ് മാസ്റ്റര്‍ സുകുമാരി ജോസഫ്, അസി.സൂപ്രണ്ട് ലോലിത ആന്റണി, ബിന്ദുവര്‍മ്മ എന്നിവര്‍ പങ്കെടുത്തു. 300 രൂപയ്ക്ക് ഫോട്ടോപതിച്ച 12 സ്റ്റാമ്പാണ് ലഭിക്കുന്നത്. തിരിച്ചറിയില്‍ കാര്‍ഡുമായി പോസ്റ്റ് ഓഫീസില്‍ ചെന്നാല്‍ സ്വന്തം ഫോട്ടോയുള്ള സ്റ്റാമ്പ് കരസ്ഥമാക്കാം.
വിവാഹ ക്ഷണക്കത്തില്‍ ഒട്ടിക്കാന്‍ വധൂവരന്മാരുടെ ചിതം പതിച്ച സ്റ്റാമ്പും ലഭിക്കും. പൊതുജനങ്ങള്‍ക്ക് സ്വന്തം ചിത്രം പതിച്ച തപാല്‍ സ്റ്റാമ്പ് സ്വന്തമാക്കാന്‍ അവസരമുള്ള പദ്ധതിക്കായി ഇതിനോടകം തന്നെ നിരവധി അപേക്ഷകള്‍ ലഭിച്ചതായി തപാല്‍വകുപ്പ് അധികൃതര്‍ പറഞ്ഞു.