Connect with us

Gulf

ലോകത്തിലെ ഏറ്റവും വലിയ ക്രിസ്റ്റല്‍ പാനല്‍ ദുബൈയില്‍

Published

|

Last Updated

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ക്രിസ്റ്റല്‍ പാനല്‍ ദുബൈയില്‍ വരുന്നു. 150 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള ക്രിസ്റ്റല്‍ ക്ലാഡിംഗാണ് നഗരത്തിലെ പ്രമുഖ ഹോട്ടലായ ഹെല്‍ത് കെയര്‍ സിറ്റിയിലെ ഗ്രാന്റ് ഹയാത്തില്‍ പണിയുന്നത്. ഓസ്‌ട്രേലിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സരോവ്‌സ്‌കി എന്ന സ്ഥാപനമാണ് നഗരത്തില്‍ ക്രിസ്റ്റല്‍ പാനല്‍ ഒരുക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ക്രിസ്റ്റല്‍ പാനലാണ് ഗ്രാന്റ് ഹയാത്തില്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് സരോവസ്‌കി മിഡില്‍ ഈസ്റ്റിന്റെ റീജിനല്‍ ഡയറക്ടര്‍ ഓണ്‍ഡ്രജ് പത്ക്ക വെളിപ്പെടുത്തി. 150 ചതുരശ്ര മീറ്റര്‍ വലിപ്പത്തിലുള്ള ക്രിസ്റ്റല്‍ പാനല്‍ ക്ലാഡിംഗാണ് നിര്‍മിക്കുന്നത്. ഇത് വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുര്‍ജുല്‍ അറബിലും അബുദാബി ഗ്രാന്‍ഡ് മസ്ജിദിനും മസ്‌കത്തിലെ ഗ്രാന്റ് മസ്ജിദിനുമെല്ലാം പ്രത്യേക ക്രിസ്റ്റല്‍ ജോലികള്‍ കമ്പനിയാണ് നിര്‍വഹിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

Latest