Connect with us

National

ഇന്ത്യന്‍ ഹോക്കി കോച്ച് ടെറി വാല്‍ഷ് രാജി പിന്‍വലിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം കോച്ച് ടെറി വാല്‍ഷ് രാജി പിന്‍വലിച്ചു. സ്‌പോട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് താന്‍ രാജി പിന്‍വലിക്കുന്നതായി വാല്‍ഷ് പ്രഖ്യാപിച്ചത്. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടിമിന്റെ പരിശീലകനായ വാല്‍ഷ് ഇന്നലെയാണ് രാജി പ്രഖ്യാപിച്ചത്. കായിക രംഗത്തെ ഉദ്യോഗസ്ഥ സംവിധാനങ്ങളുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയാത്തതിനാലാണ് താന്‍ രാജിവെക്കുന്നതെന്നാണ് അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നത്.

നികുതി ഇനത്തില്‍ വലിയ തുക സര്‍ക്കാര്‍ പിടിച്ചെടുക്കുന്നതില്‍ വാല്‍ഷ് അതൃപ്തി അറിയിച്ചിരുന്നു. ഏഷ്യാ കപ്പ് ചാമ്പ്യന്‍മാരാക്കിയതിന്റെ പിന്‍ബലത്തില്‍ പുതിയ മെച്ചപ്പെട്ട കരാറിന് വേണ്ടി വാല്‍ഷ് ശ്രമിച്ചിരുന്നെങ്കിലും അത് മുഖവിലക്കെടുത്തിരുന്നില്ല ഹോക്കി ഇന്ത്യ. വാല്‍ഷിന്റെ രാജിപ്രഖ്യാപനത്തിന് ഇതും കാരണമായിരുന്നു.

---- facebook comment plugin here -----

Latest