First Gear
മേഴ്സിഡസ് ജി എല്‍ എ 45 എ എം ജി ഒക്ടോബര്‍ 27ന് എത്തും
മേഴ്സിഡസിന്റെ പുതിയ മോഡലായ ജി എല്‍ എ 45 എ എം ജി ഒക്ടോബര്‍ 27ന് എത്തും. പരിഷ്കരിച്ച ഗ്രില്‍, ആകര്‍ഷകമായ ബമ്പര്‍, റിയര്‍ ഡിഫ്യൂസര്‍, ക്വാഡ് എക്സ്ഹോസ്റ്റ്, 19 ഇഞ്ച് അല്ലോയ്സ്, ചുവന്ന ബ്രേക്ക് കാലിപര്‍ തുടങ്ങിയവയാണ് പുറംഭാഗത്തെ പ്രധാന മാറ്റങ്ങള്‍.
ഉള്‍ഭാഗത്ത് കാര്യമായ മാറ്റങ്ങളില്ല. സ്പോര്‍ട്ടിയറായ മുന്സീറ്റുകള് കൂടുതല്‍ സപ്പോര്‍ട്ടീവാണ്. ഫഌറ്റ് ബോട്ടംഡ് സ്റ്റിയറിംഗുള്ള കാറില്‍ പരമ്പരാഗത രീതിയിലുള്ള ഗിയര്‍ ലിവറാണുള്ളത്. ചുവന്ന സീറ്റ് ബെല്‍റ്റ്, ഡാഷ്ബോര്‍ഡിലെ പരിഷ്കരിച്ച സ്റ്റിച്ചിംഗ് തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍. ഏകദേശം 75 ലക്ഷം രൂപയായിരിക്കും ഡല്‍ഹിയിലെ എക്സ് ഷോറൂം വില എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
---- facebook comment plugin here -----