Kerala
തരൂരിനെതിരെ യൂത്ത് കോണ്‍ഗ്രസും; വിവാദങ്ങള്‍ക്ക് മറുപടിയുമായി തരൂര്‍
തിരുവനന്തപുരം: നരേന്ദ്രമോദിയെ പ്രശംസിച്ചതിന് ശശി തരൂരിനെതിരെ യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് തരൂരിനെ മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വാഴുന്ന കൈകള്‍ക്ക് വളയിടുന്ന അവസരവാദിയാണ് ശശി തരൂര്‍. നടപടി എടുക്കേണ്ട സമയം വൈകിപ്പോയെന്നും പ്രമേയത്തില്‍ പറഞ്ഞു.
അതേസമയം, വിവാദങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍ ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. കോണ്‍ഗ്രസ് മൂല്യങ്ങളിലുള്ള തന്റെ വിശ്വാസത്തെ ആരും സംശയിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പരിപാടി പേരുമാറ്റിയതാണ് സ്വച്ഛ് ഭാരത് പദ്ധതി. തനിക്കെതിരായ വിമര്‍ശങ്ങള്‍ തെറ്റിദ്ധാരണകൊണ്ടാണെന്നും ശശി തരൂര്‍ പറഞ്ഞു.
---- facebook comment plugin here -----