Kerala
മുഖ്യമന്ത്രി വാക്കുപാലിച്ചു; ഫ്ളെക്സുകള്‍ നശിപ്പിച്ചു
തിരുവനന്തപുരം: തന്റെ ചിത്രമുള്ള ഫ്ളെക്സ് ബോര്‍ഡുകള്‍ ഉമ്മന്‍ചാണ്ടി നശിപ്പിച്ചു. പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് തുടക്കമിട്ടുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം. ഫ്ളെക്സ് ബോര്‍ഡുകള്‍ നിരോധിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായി മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഫഌക്സുകള്‍ നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് പ്ലാസ്റ്റിക് പൂര്‍ണമായും ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിജയന്തിയോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പും ക്ലീന്‍ കേരള കമ്പനിയും ചേര്‍ന്നാണ് പ്ലസ്റ്റിക് ശേഖരണ ദിനാചരണം നടത്തിയത്.
---- facebook comment plugin here -----