Malappuram
ചെയര്‍പേഴ്സനെ ഉപരോധിച്ചു
പൊന്നാനി: വിവാദ ചങ്ങാടം വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കാതെ നഗരസഭ കൗണ്‍സില്‍ ചേരാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി ബീവിയുടെ ചേമ്പറിലെത്തി ഉപരോധിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ചുള്ള എല്ലാ കാര്യങ്ങളും അംഗീകരിക്കുന്നതായി ചെയര്‍പേഴ്സണ്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് പൊന്നാനിയിലെ വിവാദ ചങ്ങാടം വിഷയത്തില്‍ ഏറ്റവും മികച്ച ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തുമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉപരോധം അവസാനിപ്പിച്ചു. മണ്ഡലം സെക്രട്ടറി എന്‍ സിറാജുദ്ദീന്, എം കെ മുഹമ്മദ് സലീം, സി പി മണികണ്ഠന്, എ കെ റിസാല്‍, ബക്കര്‍ നേതൃത്വം നല്കി.
---- facebook comment plugin here -----