Connect with us

Eranakulam

സുപ്രീം കോടതി വിധി ആശ്വാസകരം: പി ഡി പി

Published

|

Last Updated

കൊച്ചി: കര്‍ണാടക സര്‍ക്കാരിന്റെ അസത്യങ്ങള്‍ നിറഞ്ഞ വാദങ്ങള്‍ പൂര്‍ണമായി തള്ളി പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് അനുവദിച്ച ജാമ്യം നീട്ടി നല്‍കിയ സുപ്രീം കോടതി വിധി ആശ്വാസകരമെന്ന് പി ഡി പി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. പച്ചക്കള്ളങ്ങള്‍ നിറഞ്ഞ സത്യവാങ്ങ് മുലമാണ് മഅ്ദനിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നല്‍കിയത്. ചികിത്സയുടെ പേരില്‍ മഅ്ദനി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന വാദം സുപ്രിംകോടതി ബംഗളൂരുവിലെ സൗഖ്യ, അഗര്‍വാള്‍ എന്നീ ഹോസ്പിറ്റലുകളിലെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം പൂര്‍ണമായും തള്ളുകയാണുണ്ടായതെന്നും കേന്ദ്രകമ്മിറ്റി അറിയിച്ചു. നീതിന്യയസംവിധാനങ്ങളുടെ നിരന്തരം തെറ്റിദ്ധരിപ്പിച്ച് അബ്ദുന്നാസിര്‍ മഅ്ദനിക്ക് സ്വാഭാവിക നീതി നിഷേധിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ ഇനിയെങ്കിലും പിന്തിരിയണമെന്ന് പി ഡി പി സംസ്ഥാനജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ ആവിശ്യപ്പെട്ടു

---- facebook comment plugin here -----

Latest