Connect with us

Kasargod

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സേവനങ്ങള്‍ ഓണ്‍ലൈനായി നടപ്പാക്കും: മന്ത്രി അനൂപ്

Published

|

Last Updated

കാസര്‍കോട്: രജിസ്‌ട്രേഷന്‍ വകുപ്പിലെ വിവിധ സവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാെണന്ന് രജിസ്‌ട്രേഷന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ചിറപ്പുറത്ത് നീലേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസിനുവേണ്ടി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും പണമടക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തും. എന്നാല്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സബ് രജിസ്ട്രാരുടെ മുന്നിലായിരിക്കും. വില്ലജ് ആഫീസുമായും മറ്റ് രജിസ്ട്രാര്‍ ആഫീസുമായി ഇന്റര്‍ ലിങ്കജ് സംവിധാനം ആരംഭിക്കും. വകുപ്പിന്റെ 150-ാം വാര്‍ഷികം അടുത്തവര്‍ഷം വിപുലമായി ആഘോഷിക്കും. എറണാകുളത്ത് ഗവേഷണകേന്ദ്രം തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ആധാരമെഴുത്തുകാര്‍ക്ക് ആധുനികവത്കരത്തെക്കുറിച്ച് അവബോധം നല്‍കുന്നതിന് പരിശീലനം ഏര്‍പെടുത്തും.
രാജപുരം സബ് രജിസ്ട്രാര്‍ ആഫീസ് കെട്ടിടത്തിന് 35 ലക്ഷം രൂപ ലഭ്യമാക്കും. ജനങ്ങള്‍ക്ക് സവനം കൃത്യമായും സുതാര്യമായും ലഭ്യമാക്കുന്നതിനാണ് ആധുനീകരം നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി ഗൗരി, വൈസ് ചെയര്‍പഴ്‌സണ്‍ ടി വി ശാന്ത, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, നീലേശ്വരം നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പഴ്‌സണ്‍മാരായ കെ ജാനു, പി വി സുരേഷ് ബാബു, കെ കാര്‍ത്യായനി, കൗണ്‍സിലര്‍മാരായ പി ഭാര്‍ഗവി, ഇ ദാക്ഷായണി, ഇ ഷജീര്‍ വിവിധ രാഷ്ട്രയ കക്ഷി നേതാക്കളായ കെ ബാലകൃഷ്ണന്‍, എബ്രഹാം തോണക്കര, എം ഹസൈനാര്‍, പി ആര്‍ കുഞ്ഞിരാമന്‍, പ്രമോദ് കരുവളം, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, എന്‍ വിട്ടല്‍ദാസ്, സുരേഷ് പുതിയടത്ത്, കെ പി മൊയ്തു, ഹരിപ്രസാദ്, കെ വി ദാമാദരന്‍, സംഘടനാ പ്രതിനിധികളായ വി ശങ്കരന്‍ നമ്പൂതിരി, വിനാദ്കുമാര്‍ പട്ടേന, വി വി ഉദയകുമാര്‍, ഗുരുദേവന്‍ ബാലന്‍, സബ് രജിസ്ട്രാര്‍ സി ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു. ഉത്തരമഖല രജി. ഡി ഐ ജി. പി ചന്ദ്രന്‍ സ്വാഗതവും ജില്ലാ രജിസ്ട്രാര്‍ സി ശശി നന്ദിയും പറഞ്ഞു. പി ഡബ്ല്യു ഡി എന്‍ജിനീയര്‍ പ്രവീണ്‍ പി പി റിപ്പാര്‍ട്ട് അവതരിപ്പിച്ചു. കരാറുകാരന്‍ സേതുമാധവന് മന്ത്രി പുരസ്‌കാരം നല്‍കി.