Connect with us

Gulf

സൗരോര്‍ജ്ജ ഗവേഷണ കേന്ദ്രം പണിയും

Published

|

Last Updated

ദുബൈ: സൗരോര്‍ജ ഗവേഷണ കേന്ദ്രം പണിയാന്‍ ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (ദിവ) ടെഡ് ജേക്കബ്‌സ് എഞ്ചിനീയറിംഗ് ഗ്രൂപ്പിന് കരാര്‍ നല്‍കിയാതായി എം ഡി സഈദ് മുഹമ്മദ് അല്‍ തായര്‍ അറിയിച്ചു.
പരിസ്ഥിതി സൗഹൃദ ഊര്‍ജ ഉദ്പാദനം ലക്ഷ്യമാക്കിയുള്ളപദ്ധതിയാണിത്. ദുബൈയെ വാണിജ്യത്തിന്റെയും വിനോദ സഞ്ചാരത്തിന്റെയും ധന ഇടപാടിന്റെയും ലോകകേന്ദ്രമാക്കി മാറ്റിയ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മറ്റൊരു മഹത്തായ സങ്കല്‍പമാണ് പൂവണിയുന്നത്.
മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിന് അനുഗുണമായിരിക്കും ഗവേഷണ കേന്ദ്രം. മനോഹരമായ രൂപകല്‍പന ചെയ്ത കെട്ടിടമായിരിക്കും ഗവേഷണ കേന്ദ്രത്തിനു വേണ്ടി പണിയുക.
രാജ്യാന്തര തലത്തില്‍ ഇത് ശ്രദ്ധിക്കപ്പെടും. കമ്പനികള്‍, ഗവേഷകര്‍, സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെല്ലാം ഉപയുക്തമായിരിക്കും. 2015 നവംബറില്‍ പണി പൂര്‍ത്തിയാകുമെന്നും അല്‍തായര്‍ അറിയിച്ചു.

Latest